ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ന്യൂഡൽഹി: ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ആംആദ്മി – ബി.ജെ.പി – കോൺഗ്രസ് ത്രികോണ പോരാട്ടത്തിന്റെ ചൂടിലാണ് സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളും. 699 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉള്ളത്. സ്ഥാനാർഥികളിൽ 96 പേർ വനിതകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. ഭരണം നിലനിർത്താൻ ആം ആദ്മി പാർട്ടി ശ്രമിക്കുമ്പോൾ വിജയവഴിയിൽ തിരിച്ചെത്താനാണ് കോൺഗ്രസിൻ്റെയും ബിജെപിയുടെയും ശ്രമം.

രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും. വൻസുരക്ഷാ സന്നാഹമാണ് രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 220 കമ്പനി കേന്ദ്രസേന, 35,626 ഡൽഹി പോലീസ് സേനാംഗങ്ങൾ, 19,000 ഹോം ഗാർഡുകൾ എന്നിവയെ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്.
<br>
TAGS : DELHI ELECTION-2025
SUMMARY : Delhi to the polling booth today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *