ഡല്‍ഹിയിലെ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു

ഡല്‍ഹിയിലെ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു

ന്യൂഡൽഹി: വായു മലിനീകരണ തോത് മൂന്നൂറ് കടന്നതോടെ ഡൽഹിയിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്ന് രാവിലെ 8 മണി മുതല്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ – ഗ്രേഡ് 2, നടപ്പാക്കി തുടങ്ങി. മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും നടപടികളും ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്. കൂടാതെ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് കൂട്ടും. ഗതാഗത തടസം കുറയ്ക്കാൻ നഗരത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്യും. എൻസിആർ മേഖലയിലാകെ നിയന്ത്രണങ്ങള്‍ ബാധകമാക്കി. നിലവില്‍ ഡൽഹിയിൽ വായുമലിനീകരണ തോത് മുന്നൂറ് കടന്ന് വളരെ മോശം അവസ്ഥയിലാണുള്ളത്. വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്.

TAGS : DELHI | AIR POLLUTION
SUMMARY : Delhi’s air pollution level has crossed 300

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *