കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ 30 വരെ സംസ്ഥാനത്ത് 1,186 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 51 കേസുകൾ ഒരു വയസ്സിന് താഴെയുള്ള കുട്ടികളും 553 പേർ 18 വയസ്സിന് താഴെയുള്ളവരുമാണ്. വേനൽക്കാലത്തിന്റെ തുടക്കത്തിൽ പെയ്യുന്ന മഴ ആരംഭിച്ചതിനാലാണ് കേസുകൾ വർധിക്കുന്നതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

പലയിടങ്ങളിലായി വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകൾ പെരുകാൻ കാരണമായി. ബെംഗളൂരുവിലുടനീളമുള്ള നിവാസികൾ ഇത്തവണ നേരത്തെ തന്നെ കൊതുകുശല്യം റിപ്പോർട്ട്‌ ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് ഡെങ്കിപ്പനി കേസുകളുടെ എണ്ണം കുത്തനെ ഉയർന്നത്. മാർച്ച് 2 വരെ ആകെ 707 പോസിറ്റീവ് കേസുകളായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടായിരുന്നു. ഏപ്രിൽ 30നുള്ളിൽ കേസുകൾ 1,186 ആയി ഉയർന്നു. വരും ദിവസങ്ങളിൽ കൂടുതൽ മഴ ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ പകർച്ചവ്യാധികൾ ഉണ്ടാകുന്നത് തടയാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബിബിഎംപി അറിയിച്ചു.

2024ൽ കർണാടകയിൽ 32,826 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. 27,328 കേസുകളുമായി തമിഴ്‌നാടാണ് കർണാടകയ്ക്ക് തൊട്ടുപിന്നിൽ, 21,075 കേസുകളുമായി കേരളം മൂന്നാമതാണ്.

TAGS: KARNATAKA| DENGUE FEVER
SUMMARY: Karnataka sees uptick in dengue cases, reports 1,186 cases till April 30 this year

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *