സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 7006 കേസുകളാണ്. ഇവരിൽ ആറ് പേർ മരണപ്പെട്ടു. ബെംഗളൂരുവിൽ മാത്രം 1,908  ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സംഖ്യയാണ്. 521 കേസുകളുള്ള ചിക്കമഗളൂരു, 496 കേസുകളുള്ള മൈസൂരു, 481 കേസുകളുള്ള ഹാവേരി എന്നിവയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലുള്ള മറ്റ് ജില്ലകൾ. ധാർവാഡിൽ 289 ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 275 കേസുകൾ രേഖപ്പെടുത്തിയ ചിത്രദുർഗയാണ് ഏറ്റവും പിന്നിലുള്ളത്.

രോഗപ്രതിരോധത്തിന് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

TAGS: KARNATAKA | DENGUE FEVER
SUMMARY: Dengue cases increasing in karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *