ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം പതിനായിരം കടന്നു

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം പതിനായിരം കടന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിക്കുന്നു. ഇതിനോടകം നഗരത്തിലെ ഡെങ്കിപ്പനി കേസുകൾ പതിനായിരം കടന്നു. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ബിബിഎംപി പരിധിയിലെ ഡെങ്കിപ്പനി കേസുകൾ 10,039 ആണ്.

സംസ്ഥാനത്ത് ആകെ 22,126 പോസിറ്റീവ് ഡെങ്കിപ്പനി കേസുകളുണ്ട്. 249 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 1.55 ലക്ഷത്തിലധികം ആളുകളാണ് ഡെങ്കിപ്പനി പരിശോധന നടത്തിയത്. രോഗം ബാധിച്ച 62 ശതമാനം (13,832) ആളുകളും 18 വയസിൽ കൂടുതൽ പ്രായമുള്ളവരാണ്. ബെംഗളൂരുവിലാണ് നിലവിൽ ഏറ്റവുമധികം ഡെങ്കിപ്പനി കേസുകളുള്ളത്. ഹാസനിൽ 798, മാണ്ഡ്യയിൽ 769, മൈസൂരുവിൽ 748 കേസുകളുമാണുള്ളത്.

TAGS: BENGALURU | DENGUE FEVER
SUMMARY: Dengue fever on rise in bengaluru, cases cross 10k

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *