ഡെങ്കിപ്പനി: മലയാളി അധ്യാപിക മരിച്ചു

ഡെങ്കിപ്പനി: മലയാളി അധ്യാപിക മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചതായി റിപ്പോർട്ട്. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണ് മരിച്ചത്.

ആൽഫിമോൾ കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ബെംഗളൂരുവിൽ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ആൽഫി. സംസ്കാരം പിന്നീട്. അലക്സ് വർഗീസ് സഹോദരനാണ്.
<br>
TAGS : DENGUE FEVER | DEATH
SUMMARY : Dengue fever. Malayali teacher dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *