സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി വർധിക്കുന്നു. ചൊവ്വാഴ്ച വരെ മൊത്തം 4,886 ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തേക്കാൾ 59 ശതമാനം കൂടുതലാണിത്. ജൂണിൽ ഡെങ്കിപ്പനി കാരണം ഇതുവരെ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, 2023 ജനുവരി മുതൽ ജൂൺ 18 വരെ കർണാടകയിൽ 2,003 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വർഷം കേസുകൾ 4,886 ആയി ഉയർന്നു. ബിബിഎംപി പരിധിയിൽ 1,230 കേസുകളാണുള്ളത്. കർണാടകയിൽ ജനുവരി മുതൽ ഡിസംബർ വരെ 2022ൽ 9,889 ഡെങ്കിപ്പനി കേസുകളും ഒമ്പത് മരണങ്ങളും 2023ൽ 16,566 കേസുകളുമാണ് റിപ്പോർട്ട്‌ ചെയ്തത്.

ചിക്കമഗളൂരു, ഉത്തര കന്നഡ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ (96 ശതമാനം) റിപ്പോർട്ട്‌ ചെയ്തത്. കലബുർഗിയിലും ഹാവേരിയിലും യഥാക്രമം 95 ശതമാനം, 90ശതമാനം കേസുകൾ രേഖപ്പെടുത്തി.

ഈ വർഷം ബിബിഎംപി പരിധിയിലെ കേസുകളിൽ 40 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷം സംസ്ഥാനത്തെ മൊത്തം കേസുകളിൽ 25 ശതമാനവും ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലും, മൈസൂരുവിലും 277 കേസുകളാണ് രേഖപ്പെടുത്തിയത്. ഇലക്‌ട്രോണിക്‌സ് സിറ്റി, വൈറ്റ്‌ഫീൽഡ്, മാറത്തഹള്ളി എന്നിവിടങ്ങളിലാണ് കൂടുതൽ ഡെങ്കിപ്പനി കേസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

TAGS: KARNATAKA| DENGUE FEVER
SUMMARY: Dengue fever on the rise in karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *