ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുക്കള്‍ വേണം? ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശവുമായി ദേവസ്വം ബോര്‍ഡ്

ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുക്കള്‍ വേണം? ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശവുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: അയ്യപ്പഭക്തർ ഇരുമുടിക്കെട്ടില്‍ നിന്ന് അനാവശ്യ സാധനങ്ങള്‍ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രി അറിയിച്ചു. ചന്ദനത്തിരി, കർപ്പൂരം, പനിനീര് എന്നിവ ഒഴിവാക്കണം. പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, ഒഴിവാക്കണം എന്നത് സംബന്ധിച്ച്‌ മാർഗനിർദ്ദേശങ്ങള്‍ തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിന് കത്ത് നല്‍കി. ദേവസ്വം ബോർഡും ഇത് അംഗീകരിച്ചു.

ഇരുമുടിക്കെട്ടില്‍ രണ്ടു ഭാഗങ്ങളാണുള്ളത്. മുൻകെട്ടില്‍ ശബരിമലയില്‍ സമർപ്പിക്കാനുള്ള സാധനങ്ങളും പിൻകെട്ടില്‍ ഭക്ഷണപദാർത്ഥങ്ങളുമാണ്. പണ്ടൊക്കെ ഭക്തർ കാല്‍നടയായി വന്നപ്പോഴാണ് ഇടയ്‌ക്ക് താവളം അടിച്ച്‌ ഭക്ഷണം ഒരുക്കാൻ അരി നാളികേരം തുടങ്ങിയവ പിൻകെട്ടില്‍ കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ എല്ലായിടവും ഭക്ഷണസൗകര്യം ഉള്ളതിനാല്‍ അതിന്റെ ആവശ്യമില്ല.

പിൻകട്ടില്‍ കുറച്ച്‌ അരി കരുതിയാല്‍ മതി. ഇത് ശബരിമലയില്‍ സമർപ്പിച്ച വെള്ള നിവേദ്യം വാങ്ങാം. മുൻകെട്ടില്‍ വേണ്ടത് ഉണക്കലരി, നെയ് തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില ,അടയ്‌ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം മതിയെന്നും തന്ത്രിയുടെ കത്തില്‍ പറയുന്നു.

കെട്ടുനിറയ്‌ക്കുമ്പോൾ തന്ത്രിയുടെ നിർദ്ദേശം പാലിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലുമുളള ഗുരുസ്വാമിമാരോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

TAGS : SHABARIMALA | PILGRIMS
SUMMARY : What materials are needed in Irumudikattu? Devaswom Board advises Sabarimala pilgrims

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *