വീണ്ടും വിവാഹിതനായി ധര്‍മജൻ

വീണ്ടും വിവാഹിതനായി ധര്‍മജൻ

വിവാഹവാർഷിക ദിനത്തില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. പതിവില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ധർമജൻ ഇക്കുറി വിവാഹ വാർഷിക ദിനം ആഘോഷമാക്കിയത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വച്ചാണ് ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചത്.

ധർമജൻ ഭാര്യയെ താലികെട്ടി തുളസിമാല അണിയിക്കുന്ന ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഇന്ന് രാവിലെ താരം ഫേസ്‌ബുക്കില്‍ ഭാര്യയുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതിന് താഴെ കുറിപ്പായി ആദ്യം എഴുതിയിരിക്കുന്നത് ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നായിരുന്നു. ഇത് കണ്ട ആരാധകർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സർപ്രെെസ് നിറച്ച്‌ ബാക്കി വിവരം താരം കുറിപ്പിന്റെ തുടർച്ചയായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മിമിക്രി വേദികളിലൂടെയാണ് ധർമജൻ ബോള്‍ഗാട്ടി കലാരംഗത്ത് സജീവമായത്. പാപ്പി അപ്പച്ച ആണ് ആദ്യസിനിമ. പാച്ചുവും കോവാലനും, ഓർഡിനറി, ചാപ്റ്റേഴ്സ്, ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, പവി കെയർടേക്കർ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും പങ്കെടുത്തു.


TAGS: DHARMAJAN BOLGATTI| MARRIAGE|
SUMMARY: Dharmajan got married again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *