അഞ്ചു പേര്‍ക്കു പുതുജീവന്‍ നല്‍കി ധീരജ് യാത്രയായി

അഞ്ചു പേര്‍ക്കു പുതുജീവന്‍ നല്‍കി ധീരജ് യാത്രയായി

കൊല്ലം: ബൈക്ക് അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കോളേജ് വിദ്യാര്‍ത്ഥി ധീരജ് ആര്‍ നായരിന്റെ (19) അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ഇനി പുതുജീവനേകും. ആറ് അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവർക്ക് നല്‍കിയത്. രണ്ട് കിഡ്നി, ലിവർ, ഹൃദയ വാല്‍വ്, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്.

കൊല്ലം ചടയമംഗലം സ്വദേശിയായ ധീരജ് ആയൂർ മാർത്തോമ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു.14ന് ഇലവക്കോട് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസുമായി ധീരജിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ ധീരജിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അന്നേ ദിവസം തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

18ന് മസ്തിഷ്‌ക മരണം സംഭവിച്ചു. പിന്നാലെ ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. വെഞ്ഞാറമൂട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാജേഷ്.ജെ.ബാബുവിന്റെയും ദീപയുടെയും മകനാണ്. സഹോദരി സഞ്ജന മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് (കെസോട്ടോ) അവയവദാനത്തിന്റെ നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ചത്.

TAGS : LATEST NEWS
SUMMARY : Dheeraj’s journey gave new life to five people

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *