ബെംഗളൂരു : ധ്വനി വനിതാ വേദിയുടെ 15-ാം വാർഷികവും ഓണാഘോഷവും 2024 ഡിസംബർ ഒന്നിന് രാവിലെ 10.30 മുതൽ ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രശസ്ത കന്നഡ എഴുത്തുകാരിയും വിവർത്തകയുമായ മായാ ബിനായർ മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ പ്രവർത്തക സുജാത മുനിരാജ് വിശിഷ്ടാതിഥിയായിരിക്കും. സാംസ്ക്കാരിക സമ്മേളനത്തിന് ശേഷം ധ്വനി അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ബെംഗളൂരുവിലെ സാംസ്ക്കാരിക പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ചെയർപേഴ്സൺ ഇന്ദിരാ ബാലൻ അറിയിച്ചു.
<BR>
TAGS : ONAM-2024
SUMMARY : Dhvani 15th anniversary and Onagosh on 1st December

Posted inASSOCIATION NEWS Science Sports
