പ്രമേഹ പരിശോധനാ ക്യാമ്പ്

പ്രമേഹ പരിശോധനാ ക്യാമ്പ്

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ വിജിനപുര ജൂബിലി സ്കൂളിൽ സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ജൂബിലി സ്കൂളിലെ പൂർവ വിദ്യാർഥി ഡോ. മുഹമ്മദ് തൗസീഫിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പിൽ 125 പേർ പങ്കെടുത്തു. രക്ത പരിശോധന, രക്തസമ്മർദ്ദം, യൂറിക് ആസിഡ്, നേത്ര, ന്യൂറോപ്പതി, വൃക്ക, ഇസിജി, ലിപ്പിഡ് പ്രൊഫൈൽ (കൊളസ്‌ട്രോൾ),
കരൾ പരിശോധന (ഫൈബ്രോസ്‌കാൻ) തുടങ്ങി വിവിധ പരിശോധകള്‍ക്കുള്ള സൗകര്യവും ക്യാമ്പില്‍ സൗജന്യമായി ഏര്‍പ്പെടുത്തിയിരുന്നു.

സമാജം സോണൽ സെക്രട്ടറി പവിത്രൻ ക്യാമ്പിന്റെ കൺവീനർ ആയിരുന്നു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഡോ. മുഹമ്മദ് തൗസീഫിന് പൂച്ചെണ്ട് സമ്മാനിച്ചു. സോണൽ സെക്രട്ടറിമാർ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, ജൂബിലി സ്കൂളിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്കൂൾ അഡ്മിനിസ്‌ട്രേറ്റർ, ജീവനക്കാർ എന്നിവർ നേതൃത്വംനൽകി.
<br>
TAGS : MEDICAL CAMP | KERALA SAMAJAM DOORAVAANI NAGAR

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *