നിയന്ത്രണം വിട്ട ഡീസൽ ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

നിയന്ത്രണം വിട്ട ഡീസൽ ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

ബെംഗളൂരു: നിയന്ത്രണം വിട്ട ഡീസൽ ടാങ്കർ റോഡിൽ മറിഞ്ഞ് അപകടം. കോലാർ ചുഞ്ചദേനഹള്ളിക്ക് സമീപം ദേശീയപാത 75-ൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ടാങ്കർ മറിയുകയായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡീസൽ കൊണ്ടുപോകുകയായിരുന്ന ടാങ്കർ ആയതിനാൽ വലിയൊരു ദുരന്തം ഒഴിവായതായി പോലീസ് പറഞ്ഞു.

സംഭവം നടന്നയുടൻ പ്രദേശത്തുണ്ടായിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പിന്നീട് ടാങ്കർ സ്ഥലത്തുനിന്ന് നീക്കം ചെയ്യുകയും ഹൈവേയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. സംഭവത്തിൽ കോലാർ റൂറൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Diesel tanker overturns on highway near Kolar after driver loses control

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *