ഇനി ചില്ലറ തപ്പണ്ട; കേരള ആർ.ടി.സി ബസുകളില്‍ ഡിജിറ്റൽ പണമിടപാട് 22 മുതല്‍

ഇനി ചില്ലറ തപ്പണ്ട; കേരള ആർ.ടി.സി ബസുകളില്‍ ഡിജിറ്റൽ പണമിടപാട് 22 മുതല്‍

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളില്‍ ഈ മാസം 22 മുതല്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

എ.ടി.എം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ദീര്‍ഘദൂര ബസുകള്‍ പുറപ്പെട്ടശേഷവും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. പുതിയ സംവിധാനത്തിലൂടെ ഓരോ സ്റ്റോപ്പിലും ബസ് എപ്പോൾ വരുമെന്നും അറിയാൻ സാധിക്കും.

ഡ്രൈവിംഗ് ടെസ്റ്റ്‌ കഴിഞ്ഞയുടൻ അവിടെ വച്ച് ലൈസൻസ് നൽകുന്ന സംവിധാനവും ഗതാഗത വകുപ്പ് ഉടൻ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാർക്ക് പ്രത്യേക ഇൻഷൂറൻസും മന്ത്രി പ്രഖ്യാപിച്ചു. എസ്ബിയുമായി ചേർന്നുകൊണ്ടാണ് പദ്ധതി. കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായി. കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 500 ല്‍ താഴെയാക്കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
<br>
TAGS : KSRTC | ONLINE PAYAMENT
SUMMARY : Digital payment in Kerala RTC buses from 22nd

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *