ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ എളുപ്പമാകും; ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ

ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ എളുപ്പമാകും; ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ

ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് പുതിയ മാറ്റം കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇനി മുതൽ പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതിയാണ് ആർബിഐ നൽകിയിരിക്കുന്നത്. നിലവിൽ യുപിഐ പേയ്‌മെന്റുകൾ പ്രധാനമായും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. ഡിജിറ്റൽ വാലറ്റുകൾ പ്രധാനമായും അതാത് കമ്പനിയുടെ യുപിഐ ആപ്പുകളുമായി മാത്രമേ ബന്ധിപ്പിക്കാൻ കഴിയൂ എന്നതായിരുന്നു ഇതുവരെയുള്ള നിയമം. നിലവിൽ പേടിഎം വാലറ്റിലേക്ക് പണം അയക്കണമെങ്കിൽ പേടിഎം ആപ്പ് തന്നെ ഉപയോഗിക്കണം. പുതിയ നിർദ്ദേശമനുസരിച്ച് ഏത് ഡിജിറ്റൽ വാലറ്റും ഏത് യുപിഐ ആപ്പിലും ബന്ധിപ്പിക്കാൻ സാധിക്കും.

അതായത് ഗൂഗിൾ പേ വാലറ്റിലേക്ക് പേടിഎം ആപ്പ് വഴി പണം അയക്കാം, അല്ലെങ്കിൽ ഫോൺപേ വാലറ്റിലേക്ക് ഗൂഗിൾ പേ ആപ്പ് വഴി പണം അയക്കാനും സാധിക്കും. ഡിജിറ്റൽ വാലറ്റ് അഥവാ ഇ-വാലറ്റ് എന്നത് ഉപയോക്താക്കളുടെ ഫോണിലോ, കമ്പ്യൂട്ടറിലോ സൂക്ഷിക്കുന്ന വെർച്വൽ വാലറ്റാണ്. ഇതിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, ലോയൽറ്റി പോയിന്റുകൾ തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാം. സുഹൃത്തുക്കൾക്കും മറ്റും പണം അയക്കാൻ യുപിഐ അടിസ്ഥാനമായുള്ള ഗൂഗിൾപേയില്‍നിന്നും വ്യത്യസ്തമായി കോൺടാക്ട്​ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ്പാണിത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോൺടാക്റ്റ്ലെസ് പേമെന്റുകളാണ് അനുവദിക്കുന്നത്.

TAGS: NATIONAL | RBI
SUMMARY: Digital wallet rules changed by RBI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *