ദിലീപിന്റെ ശബരിമല സന്ദര്‍ശനം; നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

ദിലീപിന്റെ ശബരിമല സന്ദര്‍ശനം; നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

കൊച്ചി: നടന്‍ ദിലീപിന്റെ ശബരിമല സന്ദര്‍ശനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വിശദീകരണം കേട്ട ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്നും പ്രശാന്ത് അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. അതേസമയം ദിലീപിന് മുറി അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ഇല്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം മുറി അനുവദിക്കാറുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

ദിലീപിന്റെ വി.ഐ.പി ദർശനത്തിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദിച്ച കോടതി ദിലീപ് നിന്നതുകൊണ്ട് ആർക്കും മുന്നോട്ട് പോകാനായില്ലെന്ന് വിമർശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ദിലീപിനോടൊപ്പം ആലപ്പുഴ ജില്ല ജഡ്ജി കെ.കെ. രാധാകൃഷ്ണൻ, നോർക്ക ചുമതല വഹിക്കുന്ന കെ.പി. അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു എന്നാണ് എക്സിക്യൂട്ടിവ് ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നത്. വ്യാഴാഴ്ച രാത്രി നട അടക്കാൻ ഹരിവരാസനം പാടുന്ന സമയം മുഴുവൻ ഇവർക്ക് ശ്രീകോവിലിന് മുൻനിരയിൽനിന്ന് തൊഴാൻ സൗകര്യം ഒരുക്കി നൽകിയിരുന്നു. വി ഐ പി സന്ദര്‍ശനത്തെ തുടര്‍ന്ന് കുറച്ച് സമയത്തേക്ക് ദര്‍ശനം തടസ്സപ്പെട്ടുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
<BR>
TAGS : SABARIMALA | DILEEP
SUMMARY : Dileep’s visit to Sabarimala; Notice to four officials

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *