മെഡിക്കൽ കോളേജുകളിൽ  രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താൻ നിർദേശം

മെഡിക്കൽ കോളേജുകളിൽ രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താൻ നിർദേശം

തിരുവനന്തപുരം: രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താൻ സംവിധാനമൊരുക്കണമെന്ന് അഞ്ച് മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. മെഡിക്കൽ കോളേജ് സൂപ്രണ്ടും ഫൊറൻസിക് മേധാവിയും ഇതിനുവേണ്ട നടപടിയെടുക്കണം.

രാത്രി പോസ്റ്റ്‌മോർട്ടം നടത്താൻ ആവശ്യത്തിന് അനുബന്ധ ജീവനക്കാരെ അനുവദിക്കും. ഒക്ടോബർ ഒന്നുമുതൽ മഞ്ചേരി മെഡിക്കൽ കോളേജിൽ രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ഇതുനടപ്പാക്കാനാണ് നിർദേശം. മതിയായ ജീവനക്കാരും സൗകര്യവും ഇല്ലാത്തതാണ് രാത്രി പോസ്റ്റ്റ്മോർട്ടം ചെയ്യാനുള്ള തടസ്സമായി മെഡിക്കൽ കോളേജുകൾ ചൂണ്ടിക്കാണിച്ചിരുന്നത് .

TAGS: KERALA | MEDICAL COLLEGES
SUMMARY: Direction to medical colleges for conducting postmortem at night

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *