സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം

സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം

കൊച്ചി: സംവിധായകൻ രഞ്ജിത്തിന് മുൻകൂർജാമ്യം. 30 ദിവസത്തെ താല്‍ക്കാലിക മുൻകൂർ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. 30 ദിവസത്തേക്ക് അറസറ്റ് തടഞ്ഞതായി കോടതി വ്യക്തമാക്കി. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം. മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലുള്ള കേസിലാണ് ജാമ്യം ലഭിച്ചത്.

സംവിധായകൻ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്. ഇതില്‍ പോലീസ് കേസെടുത്തിരുന്നു. യുവാവിന്‍റെ പരാതിയില്‍ കോഴിക്കോട് കസബ പോലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു.

ഇതിനു പിന്നാലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചിരുന്നത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച്‌ സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പരാതി നല്‍കിയ ശേഷം സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കിയിരുന്നു.

TAGS : RANJITH | BAIL
SUMMARY : Director Ranjith gets anticipatory bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *