സംവിധായകന്‍ ഷാഫി അന്തരിച്ചു; വിട പറഞ്ഞത് ജനപ്രിയ സിനിമകളുടെ ശിൽപി

സംവിധായകന്‍ ഷാഫി അന്തരിച്ചു; വിട പറഞ്ഞത് ജനപ്രിയ സിനിമകളുടെ ശിൽപി

കൊച്ചി: പ്രമുഖ സംവിധായകന്‍ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. രാവിലെ 9 മുതൽ‌ കലൂരിൽ പൊതുദർശനംനടക്കും. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും.

കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. 2001 ൽ ജയറാം നായകനായ വൺ മാൻ ഷോ ആണ് ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്നത് ഹിറ്റ്‌ ചിത്രങ്ങളായിരുന്നു. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

18 സിനിമകൾ സംവിധാനം ചെയ്തു. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. സ്വന്തം സിനിമകളായ ‘മേക്കപ്പ് മാന്‍’, ‘101 വെഡ്ഡിങ്സ്’ എന്നിവയ്ക്ക് കഥയെഴുതിയ ഷാഫി ‘ഷെര്‍ലക് ടോംസി’ല്‍ സച്ചിക്കൊപ്പം തിരക്കഥയിലും പങ്കാളിയായി. ‘101 വെഡ്ഡിങ്സ്’, ‘ലോലിപോപ്പ്’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമാണ്.

റഷീദ് എം.എച്ച് എന്നാണ് യഥാര്‍ത്ഥ പേര്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.
<br>
TAGS: DIRECTOR SHAFI
SUMMARY : Director Shafi passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *