സിനിമ പ്രവർത്തകന്റെ മരണം; നിർമാതാവ് യോഗരാജിനെതിരെ കേസ്

സിനിമ പ്രവർത്തകന്റെ മരണം; നിർമാതാവ് യോഗരാജിനെതിരെ കേസ്

ബെംഗളൂരു: സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തിൽ സംവിധായകൻ യോഗ്‌രാജ് ഭട്ടിനേതിരെ കേസെടുത്തു. ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ മനഡ കടലുവിന്റെ ചിത്രീകരണത്തിനിടെ ചിത്രീകരണത്തിനിടെയാണ് ലൈറ്റ് ബോയ് കൂടിയായ തുമകുരുവിലെ കൊരട്ടഗെരെ സ്വദേശി ശിവരാജ് (30) മരിച്ചത്.

നോർത്ത് ബെംഗളൂരു വിആർഎൽ അരീനയ്ക്ക് സമീപം വ്യാഴാഴ്ചയായിരുന്നു സംഭവം. സിനിമയുടെ സെറ്റ് പരിശോധിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ശിവരാജ് താഴേക്ക് വീഴുകയായിരുന്നു. ഭട്ടിനെ മൂന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ചിത്രത്തിൻ്റെ മാനേജർ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ കൃത്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാത്തതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

TAGS: KARNATAKA | DEATH
SUMMARY: FIR against director Yogaraj Bhat following death of light boy during film shoot

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *