ഓസ്കറിൽ ഇന്ത്യക്ക് നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതവും ഓൾ വി ഇമാജിൻ അസ് ലൈറ്റും പുറത്ത്, ഇടം നേടി ‘അനുജ’

ഓസ്കറിൽ ഇന്ത്യക്ക് നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതവും ഓൾ വി ഇമാജിൻ അസ് ലൈറ്റും പുറത്ത്, ഇടം നേടി ‘അനുജ’

ലോസ് ആഞ്ജലസ്: ഓസ്കറിൽ ഇന്ത്യയിൽ നിന്ന് മത്സരിക്കാൻ ‘അനുജ’ മാത്രം. ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിലാണ് ഇന്ത്യൻ സാന്നിധ്യമായി ‘അനുജ’ തിരഞ്ഞെടുക്കപ്പെട്ടത്. സുചിത്ര മട്ടായി, ആദം ജെ ഗ്രേവ്സ് എന്നിവർ ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രമാണ് ‘അനുജ’. ഇന്ത്യൻ വേരുകളുള്ള ചലച്ചിത്ര പ്രവർത്തകയാണ് സുചിത്ര മട്ടായി.

ബാലവേല പ്രമേയമാക്കിയ ഹ്രസ്വചിത്രമാണ് ‘അനുജ’. ഡൽഹിയിലെ വസ്ത്ര നിർമാണ ശാലയിൽ ജോലി ചെയ്യുന്ന ഒമ്പത് വയസുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്.

മികച്ച ചിത്രത്തിനുള്ള വിഭാഗത്തിൽ നിന്ന് ആടുജീവിതം പുറത്തായി. ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല. മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങൾ അന്തിമ നോമിനേഷൻ പട്ടികയിൽ ഇടം നേടി. അനോറ, ദ ബ്രൂട്ടലിസ്റ്റ്, കോൺക്ലേവ് എന്നിവ പട്ടികയിൽ. ദ ബ്രൂട്ടലിസ്റ്റ്, എമിലിയ പെരസ്‌, വിക്ക്ഡ് എന്നീ ചിത്രങ്ങൾക്ക് പത്ത് വീതം നോമിനേഷനുകൾ ലഭിച്ചു. മലയാളത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന ബ്ലസ്സി-പൃഥ്വിരാജ് ചിത്രമായിരുന്നു ആടുജീവിതം. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമായിരുന്നു.
<BR>
TAGS : OSCAR
SUMMARY : Disappointment for India at Oscars; ‘Atujeevt’ and ‘All We Imagine As Light’ were left out of the final list, ‘Anuja’ got a place.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *