കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ രോഗബാധ; ഇ-കോളി ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തി

കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ രോഗബാധ; ഇ-കോളി ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തി

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായത് എവിടെ നിന്നെന്ന് കണ്ടെത്തി. കുഴല്‍ കിണറിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. തൃക്കാക്കര നഗരസഭ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

ജല സംഭരണി ശുചീകരിക്കാനും വാല്‍വ് മാറ്റി സ്ഥാപിക്കാനും ആരോഗ്യ വിഭാഗം നിർദ്ദേശം നല്‍കി. നേരത്തെ ഫ്ലാറ്റിലെ താമസക്കാർക്ക് ആരോഗ്യ പ്രശനങ്ങള്‍ നേരിട്ടിരുന്നു. വെള്ളവും ടാങ്കും ശുചീകരിക്കാൻ നിർദേശം നല്‍കിയെന്നും പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കുമെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു.

ഡിഎല്‍എഫ് ഫ്ലാളാറ്റില്‍ വയറിളക്ക രോഗബാധയെ തുടര്‍ന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കല്‍ ഓഫീസര്‍ ഫ്‌ളാറ്റ് അസോസിയേഷന് നോട്ടീസ് നല്‍കിയിരുന്നു. 4095 നിവാസികളാണ് 15 ടവറുകളിലായി പ്രസ്തുത ഫ്‌ളാറ്റില്‍ താമസിക്കുന്നത്. ഇതില്‍ 500ഓളം പേര്‍ക്ക് രോഗലക്ഷണമുണ്ടായി.

ഫ്‌ളാറ്റുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന എല്ലാ സ്രോതസുകളും ക്ലോറിനേഷന്‍ നടത്തി ശുദ്ധത ഉറപ്പുവരുത്തി വിതരണം ചെയ്യുന്നതിനും ഫ്‌ളാറ്റില്‍ നിന്നുമുള്ള മലിനജലം, ശുചിമുറി മാലിന്യങ്ങള്‍ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും നോട്ടീസ് മുഖേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

TAGS : KOCHI
SUMMARY : Disease outbreak in Kakkanad DLF flat; The source of the E-coli bacteria was found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *