കണ്മണി അൻപോട്: മഞ്ഞുമ്മല്‍ ബോയ്സും ഇളയരാജയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി

കണ്മണി അൻപോട്: മഞ്ഞുമ്മല്‍ ബോയ്സും ഇളയരാജയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി

‘കണ്മണി അന്‍പോട്’ എന്ന ഗാനം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് അവസാനമായതായി റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ കണ്‍മണി അന്‍പോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച്‌ ഇളയരാജ മെയ് മാസമായിരുന്നു വക്കീല്‍ നോട്ടീസ് അയച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് വലിയ വിജയം നേടിയ സാഹചര്യത്തില്‍ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

TAGS : MANJUMMEL BOYS | ILAYARAJA
SUMMARY : Kanmani Anpod: Dispute between Manjummal Boys and Ilayaraja settled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *