ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക മധ്യമേഖലയിൽ നിന്നും കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ പഠനോൽസവങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മിഷൻ കര്‍ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, മധ്യമേഖലാ കോ ഓർഡിനേറ്റർ നൂർ മുഹമ്മദ്, കൈരളി കലാസമിതി സെക്രട്ടറി സുധീഷ്. പി. കെ, നീതു കുറ്റിമാക്കൽ എന്നിവർ സർടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങില്‍ മധ്യമേഖല അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
<BR>
TAGS : MALAYALAM MISSION,
SUMMARY : Distribution of Malayalam Mission Certificate

Posted inASSOCIATION NEWS
