ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് പരിശീലനത്തിന് പോകാന്‍ അനുമതി

ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് പരിശീലനത്തിന് പോകാന്‍ അനുമതി

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തതിന് പിന്നാലെ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന് പരിശീലനത്തിന് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടര്‍മാര്‍ക്കാണ് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പരിശീലനം നല്‍കുന്നത്.

ഡിസംബര്‍ 2 മുതല്‍ 27 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുത്ത ശേഷം അരുണ്‍ കെ വിജയന്‍ വീണ്ടും കണ്ണൂര്‍ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കും. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം ജില്ലാ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ഇല്ലാതിരിക്കാനാണ് തിടുക്കപ്പെട്ട് അന്വേഷണ സംഘത്തിന്റെ നടപടി.

ആറാം തീയതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ അന്വേഷണ സംഘം കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജി ഡിസംബര്‍ ആറിന് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

ഈ സമയത്ത് കേസ് ഡയറി ഹാജരാക്കണമെന്നാണ് അന്വേഷണസംഘത്തിന് നല്‍കിയിട്ടുള്ള നിര്‍ദേശം. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമികമായി പൂര്‍ത്തീകരിക്കേണ്ട നടപടികളാണ് അന്വേഷണം സംഘം ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്. കേസില്‍ പ്രശാന്തിനെതിരേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സും മൊഴിയെടുപ്പ് തുടങ്ങിയേക്കും.

TAGS : LATEST NEWS
SUMMARY : District Collector Arun K. Vijayan is allowed to go for training

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *