‘ഞാൻ ആശുപത്രിയിലായ സമയത്ത് പോലും അവര്‍ തട്ടിപ്പ് തുടര്‍ന്നു’; മുന്‍ ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദിയ കൃഷ്ണ

‘ഞാൻ ആശുപത്രിയിലായ സമയത്ത് പോലും അവര്‍ തട്ടിപ്പ് തുടര്‍ന്നു’; മുന്‍ ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദിയ കൃഷ്ണ

തിരുവനന്തപുരം: തന്റെ ബിസിനസ് സ്ഥാപനത്തിലെ മുൻ ജീവനക്കാർ തന്നെ കബളിപ്പിച്ച്‌ പണം തട്ടിയെന്ന പരാതിയുമായി പ്രമുഖ സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. യുട്യൂബര്‍ എന്ന ടാഗ്ലൈനിന് പുറമെ ‘ഓ ബൈ ഓസി’ എന്ന ഓണ്‍ലൈന്‍ ആഭരണ സംരംഭത്തിന്റെ ഉടമ കൂടിയാണ് ഓസി.സ്ഥാപനത്തിലൂടെ ആഭരണങ്ങളും സാരികളുമാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

ആദ്യം ഓണ്‍ലൈനായി നടന്നിരുന്ന ഈ ബിസിനസ് അടുത്തിടെയാണ് തിരുവനന്തപുരം നഗരത്തിലെ ഷോറൂമിലേക്ക് മാറ്റിയിരുന്നത്. ഇപ്പോഴിതാ തനിക്ക് ജീവനക്കാരില്‍ നിന്നും പറ്റിയ വലിയ ചതിയെ പറ്റി തുറന്നു പറഞ്ഞെത്തിയിരിക്കുകയാണ് ദിയ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവരങ്ങള്‍ പങ്കുവെച്ചത്.

ഒബൈഓസി എന്ന തന്റെ ഓണ്‍ലൈന്‍-ഓഫ് ലൈന്‍ സ്ഥാപനത്തിലെ ജീവനക്കാരികള്‍ക്കെതിരെയാണ് ദിയ സാമ്ബത്തിക തട്ടിപ്പ് ആരോപണം നടത്തി രംഗത്തെത്തിയിരിക്കുന്നത്. പേയ്മെന്റുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് നടന്നു എന്നാണ് പരാതി. തന്റെ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്ലിന്‍, രാധു എന്നിവര്‍ ഒരു വര്‍ഷത്തോളമായി തട്ടിപ്പ് നടത്തുകയായിരുന്ന വിവരം ഇപ്പോഴാണ് അറിഞ്ഞതെന്നും ദിയ പറഞ്ഞു.

ഓ ബൈ ഓസി എന്ന തന്റെ ഓണ്‍ലൈന്‍ – ഓഫ്ലൈന്‍ സ്ഥാപനത്തില്‍ യഥാര്‍ത്ഥ പേയ്മെന്റ് സ്‌കാനറിന് പകരം ജീവനക്കാരികള്‍ തങ്ങളുടെ സ്വന്തം നമ്പറുകള്‍ നല്‍കി എന്നാണ് ദിയ പറയുന്നത്. പ്രീമിയം കസ്റ്റമേഴ്സില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഒരാളില്‍ നിന്ന് 50000 രൂപ വരെ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. നിരവധി കസ്റ്റമേഴ്സിനെയും തന്നെയും ഇവര്‍ ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ട്.

സ്‌കാനര്‍ വര്‍ക്കാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നതെന്ന് ദിയ പറഞ്ഞു. ഞാന്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത് പോലും അവര്‍ ഈ തട്ടിപ്പ് തുടര്‍ന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത എന്നവണ്ണം മുന്‍ ജീവനക്കാര്‍ യഥാര്‍ത്ഥ ക്യുആര്‍ കോഡിന് പകരം സ്വന്തം നമ്പറുകള്‍ നല്‍കുന്നു എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നുമുള്ള ഒരു സ്റ്റോറി ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ നിരവധി പേരാണ് പറ്റിക്കപെട്ട വിവരം പറഞ്ഞ് രംഗത്തെത്തിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ദിയ പങ്കുവെച്ചു. നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ജീവനക്കാരികളുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പങ്കുവെക്കുമെന്നും ദിയ അറിയിച്ചു.

TAGS : DIYA KRISHNAN
SUMMARY : Diya Krishna makes serious allegations against former employees

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *