പ്രകോപനപരമായ കമന്റ്; ഡോക്ടർക്കെതിരെ കേസ്

പ്രകോപനപരമായ കമന്റ്; ഡോക്ടർക്കെതിരെ കേസ്

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ ന്യുനപക്ഷ സമുദായത്തിനെതിരെ പ്രകോപനപരമായ പോസ്റ്റിട്ടതിന് ഡോക്ടർക്കെതിരെ കേസെടുത്തു. ബ്രഹ്മാവറിലെ മഹേഷ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ലാപ്രാസ്കോപ്പിക് ആൻഡ് ലേസർ സർജനായ ഡോ. കീർത്തൻ ഉപാധ്യക്കെതിരെയാണ് കേസ്.

ഉഡുപ്പി ടൗൺ പോലീസാണ് കീർത്തനെതിരെ സ്വമേധയാ കേസെടുത്തത്. ലോകത്തിൽ ഇല്ലാതാകാൻ ആഗ്രഹിക്കുന്ന കാര്യമെന്താണ് എന്നുള്ള സോഷ്യൽ മീഡിയ പോസ്റ്റിനു താഴെയാണ് ഇദ്ദേഹം ന്യുനപക്ഷ വിഭാഗം എന്ന് കമന്റ് ചെയ്തത്. സംഭവം വൈറൽ ആയതോടെയാണ് പോലീസ് കേസെടുത്തത്. കമൻ്റിനെതിരെ രൂക്ഷ വിമർശനം ഉയർന്നതിനെ തുടർന്ന് കീർത്തൻ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

TAGS: KARNATAKA | CASE
SUMMARY: Case filed against Udupi doctor for controversial social media post

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *