യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയെന്ന് സ്ഥിരീകരിച്ച്‌ ഡോക്ടര്‍മാര്‍; ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കും

യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയെന്ന് സ്ഥിരീകരിച്ച്‌ ഡോക്ടര്‍മാര്‍; ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കും

കോഴിക്കോട്: എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ എംഡിഎംഎ കണ്ടെത്തിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റിലാണ് എംഡിഎംഎ കണ്ടെത്തിയത്.

വയറ്റില്‍ തരി പോലെ എന്തോ ഉണ്ടെന്ന് സിടി സ്‌കാനില്‍ കണ്ടെത്തി. എന്‍ഡോസ്‌കോപ്പിയിലൂടെയാണ് എംഡിഎംഎ ആണ് ഇതെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പോലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

TAGS : LATEST NEWS
SUMMARY : Doctors confirm that the young man swallowed MDMA; he will undergo surgery

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *