നിപ; മലപ്പുറം ജില്ലയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം

നിപ; മലപ്പുറം ജില്ലയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം

ബെംഗളൂരു: മലപ്പുറം ജില്ലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദേശിച്ച് കർണാടക സർക്കാർ. നിപ വൈറസ് ബാധിച്ച് മലപ്പുറത്ത് 14കാരൻ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. കർണാടകയിൽ ഇതുവരെ നിപാ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിപ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് അയൽ സംസ്ഥാനത്തായതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു. നിലവിൽ കേരളത്തിൽ നിപ ഭീതിയില്ല. എങ്കിലും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.

വവ്വാലുകളാണ് വൈറസിൻ്റെ സാധാരണ വാഹകർ. വവ്വാലുകൾ കടിച്ചതോ അതിൻ്റെ ഉമിനീർ കലർന്നതോ ആയ പഴങ്ങൾ ആകസ്മികമായി കഴിക്കുന്നതിലൂടെ മനുഷ്യർക്ക് രോഗബാധയുണ്ടാകുന്നാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ രോഗബാധിതരുമായി ഇടപഴകിയാലും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. അണുബാധ തടയാൻ ആവശ്യമായ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

 

TAGS: KARNATAKA | NIPAH ALERT
SUMMARY: Karnataka govt advises its citizens to avoid travelling to Malappuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *