ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ നോട്ടീസ്. ഉത്തേജക പരിശോധന നടത്താനായി എത്തിയപ്പോള്‍ സ്ഥലത്ത് വിനേഷ് ഫൊഗട്ട് ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സെപ്റ്റംബര്‍ ഒമ്പതാം തീയതിയാണ് വിനേഷിന്റെ ഹരിയാനയിലെ ഖാര്‍ഖോഡയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, വിനേഷ് സ്ഥലത്തുണ്ടായിരുന്നില്ല.

വിനേഷ് സ്ഥലത്ത് ഉണ്ടാകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നാഡ അധികൃതര്‍ വീട്ടിലെത്തിയത്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. ഇതേ തുടർന്ന് 14 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഉത്തേജക വിരുദ്ധ ഏജൻസി വിനേഷ് ഫോഗട്ടിന് നോട്ടീസ് അയക്കുകയായിരിക്കുന്നു. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു നോട്ടീസ് വിനേഷ് ഫോഗട്ടിന് ലഭിക്കുന്നത്.

അതേസമയം, വിനേഷ് ഫോഗട്ടിനെതിരെ നിലവില്‍ നടപടികളൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. 12 മാസത്തിനിടെ മൂന്ന് തവണ ഉത്തേജക പരിശോധനക്ക് സാമ്പിളുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ മാത്രമാണ് നാഡ നടപടിയെടുക്കുക. നേരത്തെ പാരീസ് ഒളിമ്പിക്സിലെ മെഡല്‍ നഷ്ടത്തിന് പിന്നാലെ വിനേഷ് ഫോഗട്ട് ഗുസ്തിയില്‍ നിന്നും വിരമിച്ചിരുന്നു. 50 കിലോ ഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചിരുന്നത്. എന്നാല്‍, ഭാരം 100 ഗ്രാം കൂടിയതിനെ തുടർന്ന് അവരെ അയോഗ്യയാക്കുകയായിരുന്നു.

TAGS : VINESH PHOGAT | NOTICE
SUMMARY : Did not appear for the doping test; NADA notice to Vinesh Phogat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *