മെട്രോ പാതയുടെ നിർമാണം; ഡബിൾ ഡെക്കർ മേൽപ്പാലം പൊളിച്ചുനീക്കിയേക്കും

മെട്രോ പാതയുടെ നിർമാണം; ഡബിൾ ഡെക്കർ മേൽപ്പാലം പൊളിച്ചുനീക്കിയേക്കും

ബെംഗളൂരു: മെട്രോ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായ റെഡ് ലൈൻ നിർമാണത്തിനായി ബെംഗളൂരുവിലെ ഡബിൾ ഡെക്കർ മേൽപ്പാലം പൊളിച്ചുനീക്കിയെക്കും. 25 കോടി രൂപ ചെലവിൽ നിർമിച്ച ഡെൽമിയ മേൽപ്പാലം അടുത്തിടെയാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്.

ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. പുതിയ മെട്രോ ലൈൻ മേൽപ്പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന തരത്തിലാണ് പദ്ധതി. മേൽപ്പാലത്തിന് ഇരുവശത്തും തൂണുകൾ സ്ഥാപിച്ച് വയഡക്ട് സ്ഥാപിക്കാനാണ് ബിഎംആർസിഎൽ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഡബിൾ ഡെക്കർ മേൽപ്പാലം പൊളിക്കാതെ മെട്രോ മേൽപ്പാലത്തിനായി തൂണുകൾ സ്ഥാപിക്കുക എന്നത് അസാധ്യമാണെന്നാണ് വിലയിരുത്തൽ.

ജെപി നഗർ നാലാം ഘട്ടത്തിനും കെമ്പാപുരയ്ക്കും ഇടയിൽ ഔട്ടർ റിങ് റോഡിൽ എലിവേറ്റഡ് കോറിഡോർ നിർമ്മിക്കാനും ബിഎംആർസിഎൽ പദ്ധതിയിടുന്നുണ്ട്. പോർട്ടൽ ബീം ഉപയോഗിച്ച് മേൽപ്പാലത്തിന് മുകളിൽ വയഡക്റ്റ് നിർമിക്കാനുള്ള ആലോചന സജീവമായിരുന്നു.

പാതയിലെ പോർട്ടൽ ബീം നിർമാണത്തിനായി സർവീസ് റോഡിനോട് ചേർന്ന് 840 ചതുരശ്ര മീറ്റർ സ്ഥലം ഏറ്റെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. ഈ നീക്കത്തിന് ബിബിഎംപി സമ്മതം മൂളുകയും ചെയ്തിരുന്നു. യെല്ലോ ലൈൻ മെട്രോയിൽ റാഗിഗുഡ്ഡയെയും സിൽക്ക് ബോർഡിനെയും ബന്ധിപ്പിക്കുന്ന ഒരു ഡബിൾ ഡെക്കർ മറ്റൊരു മേൽപ്പാലത്തിന്റെ നിർമാണം നിലവിൽ സർക്കാർ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

TAGS: BENGALURU | NAMMA METRO
SUMMARY: Double decker flyover in city may be removed for metro line construction

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *