ഗതാഗതക്കുരുക്കിന് പരിഹാരം; നമ്മ മെട്രോ റൂട്ടുകളിൽ ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ നിർമിക്കും

ഗതാഗതക്കുരുക്കിന് പരിഹാരം; നമ്മ മെട്രോ റൂട്ടുകളിൽ ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹരമാകുന്ന മെട്രോ റൂട്ടുകളിൽ ഡബിൾ ഡെക്കർ റോഡുകൾ നിർമിക്കാൻ സർക്കാർ തീരുമാനം. ബെംഗളൂരുവിൽ വരാനിരിക്കുന്ന എല്ലാ മെട്രോ ലൈനുകളുടെയും ഭാഗമായി ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമിക്കാനാണ് പദ്ധതി. ഇതിനായി 10,000 കോടി രൂപയോളം ചെലവ് വരും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനൊപ്പം നഗര സൗന്ദര്യവൽക്കരണ പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു പറഞ്ഞു.

പുതിയതായി നിർമിച്ച എല്ലാ മെട്രോ ഇടനാഴികളിലും ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ ഉൾപ്പെടുത്തും. വരുന്ന 30 – 40 വർഷത്തേക്കുള്ള ആസൂത്രണമാണ് നടപ്പാക്കുന്നത്. ബിഎംആർസിഎല്ലും ബിബിഎംപിയും 50 – 50 ശതമാനത്തിൽ പദ്ധതിച്ചെലവ് പങ്കിടുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ഹൊസഹള്ളി മുതൽ കടബാഗെരെ വരെയുള്ള ഇടനാഴി (12.5 കിലോമീറ്റർ) പൂർണമായും എലിവേറ്റഡ് ഇടനാഴിയായാണ് നിർമാണം.

പുതിയ മെട്രോ ലൈനുകളിൽ സാധ്യമാകുന്നിടത്തെല്ലാം ഡബിൾ ഡെക്കർ നിർമിക്കുന്നതിന് മുൻഗണന നൽകും. നഗരത്തിലുടനീളം സാധ്യമാകുന്നിടത്തെല്ലാം റോഡുകൾ, ഫ്ലൈഓവറുകൾ, അണ്ടർപാസുകൾ, തുരങ്കങ്ങൾ എന്നിവ നിർമിക്കുന്നതിനുള്ള പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്.

TAGS: DOUBLE DECKER FLYOVER
SUMMARY: City to have double decker flyover along with metro lines

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *