ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; തുരങ്ക പാത പദ്ധതിയുടെ വിശദറിപ്പോർട്ട് തയ്യാർ

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; തുരങ്ക പാത പദ്ധതിയുടെ വിശദറിപ്പോർട്ട് തയ്യാർ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതം സുഗമമാക്കാനുള്ള ടണൽ റോഡ് പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) റെഡി. രണ്ട് ഇടനാഴികൾ ഉൾപ്പെടുന്ന പദ്ധതിയിക്ക് ആകെ 40 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പദ്ധതിയിൽ രണ്ട് ഇടനാഴികളാണ് ഉൾപ്പെടുന്നത്. ഹെബ്ബാൾ മേൽപ്പാലത്തെ സിൽക്ക് ബോർഡ് ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ ഇടനാഴിയും, കെആർ പുരത്തെ മൈസൂരു റോഡുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ ഇടനാഴിയും ഉൾപ്പെടുന്നതാണ് ഇരട്ട ടണൽ റോഡ്.

പദ്ധതിയുടെ നിർമാണത്തിന് 19,000 കോടി രൂപ വായ്പ സ്വീകരിക്കാൻ ബിബിഎംപി നീക്കം ആരംഭിച്ചിരുന്നു. സ്വകാര്യ നിക്ഷേപം ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമമാണ് ബിബിഎംപി നടത്തുന്നത്. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെയുള്ള ഭാഗമാകും ടണൽ റോഡ് പദ്ധതിയുടെ ഒന്നാം ഘട്ടം. ഭൂമി ഏറ്റെടുക്കൽ ഒഴികെയുള്ള ആദ്യഘട്ട പദ്ധതിക്ക് 16,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഇതിൽ, 6,500 കോടി രൂപ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗായി (വിജിഎഫ്) നൽകുമെന്നാണ് ബിബിഎംപി പ്രതീക്ഷിക്കുന്നത്. ബാക്കി തുക സ്വകാര്യ കമ്പനികളിൽ നിന്ന് കണ്ടെത്തിയേക്കും. രണ്ടാം ഘട്ടത്തിൽ കെആർ പുരം മുതൽ നായണ്ടഹള്ളി വരെയാണ് നിർമാണം. ഇതിനായി 25,000 കോടി രൂപയാണ് ചെലവ്.

TAGS: BENGALURU | TUNNEL PROJECT
SUMMARY: DPR for bengaluru tunnel project ready

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *