ഡോ. സുഷമ ശങ്കറിന് ദുബൈ കർണാടക സംഘത്തിന്‍റെ കർണാടക രാജ്യോത്സവ പുരസ്‌കാരം

ഡോ. സുഷമ ശങ്കറിന് ദുബൈ കർണാടക സംഘത്തിന്‍റെ കർണാടക രാജ്യോത്സവ പുരസ്‌കാരം

ബെംഗളൂരു: ഡോ. സുഷമ ശങ്കറിന് ദുബൈ കർണാടക സംഘത്തിന്‍റെ കർണാടക രാജ്യോത്സവ പുരസ്‌കാരം സമ്മാനിച്ചു. ദുബൈയിലെ ഇന്ത്യൻ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന കർണാടക രാജ്യോത്സവ ആഘോഷത്തിൽ വെച്ചാണ് പുരസ്കാരം നല്‍കിയത്. 25 വർഷത്തെ കന്നഡ ഭാഷ-സാഹിത്യ സേവനത്തിനായിട്ടാണ് പുരസ്കാരം നൽകിയത്. ഡോ. സുഷമയുടെ നേതൃത്വത്തിലുള്ള തൊദൽനുടി കന്നഡ മാസികയുടെ 12 മത്തെ കർണാടക രാജ്യോത്സവ വിശേഷ പതിപ്പിന്റെ പ്രകാശനചടങ്ങിന് ശേഷം കർണാടക സംഘം ദുബായ് പ്രസിഡന്റ് ശശിധർ നാഗരാജപ്പ അവാർഡ് സമ്മാനിച്ചത്.

വിവാഹത്തിന് ശേഷം കന്നഡക്കാരനായ ഭർത്താവ് ബി. ശങ്കറിൽ നിന്നും കന്നഡ അക്ഷരങ്ങൾ മുതൽ പഠിച്ച്, കന്നഡ സാഹിത്യ പരിഷത്തിൽ നിന്നും പ്രവേശ ജാണ, കാവ, രത്ന പരീക്ഷകൾ ജയിച്ച്, മൈസൂരു യൂണിവേഴ്സിറ്റിയിൽ നിന്നും കന്നഡ എംഎയും ആന്ധ്രപ്രദേശിലെ കുപ്പം ദ്രാവിഡഭാഷാ സർവ്വകലാശാലയിൽ നിന്നും എംഫിലും പിഎച്ച്ഡിയും കരസ്ഥമാക്കിയ ഡോ. സുഷമ ശങ്കർ കന്നഡയിലും മലയാളത്തിലും ഒരുപോലെ സാഹിത്യരചന നടത്തുന്നതിനോടൊപ്പം വിവർത്തനങ്ങളും ചെയ്യുന്നു. ഒഎൻവിയുടെ ഭൂമിക്ക് ഒരു ചരമഗീതം, അക്ഷരം, മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ ലോകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം കവിതാ സമാഹാരങ്ങൾ കന്നഡയിലേക്കും കന്നഡയിലെ പദ്മശ്രീ ഡോ. ദൊഡ്ഡ രംഗേ ഗൗഡരുടെ ‘യുഗവാണി’ ‘യുഗശബ്ദ’മായി മലയാളത്തിലേക്കും
തമിഴിലെ സുബ്രഹ്മണ്യ ഭാരതിയുടെ ‘കുയിൽ പാട്ട് ഒരു മതിപ്പീട്’ മലയാളത്തിലേക്കും മൊഴി മാറ്റംചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നവംബർ ഏഴിന് നടന്ന ഷാർജ ബുക്ക് ഫെസ്റ്റിവലിൽ സുഷമയുടെ ആദ്യ നോവൽ അച്ഛൻറെ കല്യാണം, മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ടിന്റെ കന്നഡ വിവർത്തനവും, തെലുങ്ക് ജ്ഞാനപീഠ പ്രശസ്തി വിജേതാവ് ഡോ. സി. നാരായണ റെഡ്ഡിയുടെ ‘വിശ്വംഭര’ മഹാകാവ്യം മലയാളത്തിലേക്കും ഭാഷാന്തരപ്പടുത്തി പ്രകാശനം ചെയ്തിരുന്നു.

‘തൊദൽ നുടി ‘ കുട്ടികളുടെകന്നഡമാസ പത്രികയുടെ ചീഫ് എഡിറ്ററും ഭാഷ വിവർത്തക സംഘത്തിൻറെ പ്രസിഡന്റുമായ ഡോ. സുഷമ ശങ്കർ കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ സ്വദേശിയാണ്.
<BR>
TAGS : DR. SUSHAMA SHANKAR
SUMMARY : Dr. Sushma Shankar was awarded Karnataka Rajyotsava award by Dubai Karnataka Sangam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *