ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ചരിത്ര നേട്ടം; ഗുകേഷിനെ അഭിനന്ദിച്ച് രാഷ്‌ട്രപതി

ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ചരിത്ര നേട്ടം; ഗുകേഷിനെ അഭിനന്ദിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ ഡി. ഗുകേഷിനെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണെന്നും അഭിമാന നേട്ടമാണിതെന്നും ദ്രൗപദി മുർമു പറഞ്ഞു. ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഗുകേഷ്.

ഇതിലൂടെ ചെസ്സിന്റെ ശക്തികേന്ദ്രം ഇന്ത്യയാണെന്ന് ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. വളർന്നുവരുന്ന ഓരോ താരങ്ങൾക്കും ഗുകേഷ് പ്രചോദനമാകുമെന്ന് ദ്രൗപദി മുർമു പറഞ്ഞു.

ചെസിനും ഭാരതത്തിനും അഭിമാന നിമിഷമാണിതെന്ന് മുൻ ലോക ചെസ് ചമ്പ്യൻ വിശ്വനാഥൻ ആനന്ദ് എക്‌സിൽ കുറിച്ചു. തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ആനന്ദമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകചാമ്പ്യൻഷിപ്പ് കിരീടം ഉയർത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് തമിഴ്‌നാട്ടുകാരനായ ഗുകേഷ്.

 

TAGS: NATIONAL | CHESS
SUMMARY: President Murmu appreciates and congratulates D Gukesh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *