മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ഡീലക്സ് ബസ് ഓടിച്ചു; ഡ്രൈവര്‍ അറസ്റ്റിൽ

മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ഡീലക്സ് ബസ് ഓടിച്ചു; ഡ്രൈവര്‍ അറസ്റ്റിൽ

കണ്ണൂര്‍: മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍. തലശ്ശേരിയില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. തലശ്ശേരി ഡിപ്പോയിലെ ഡ്രൈവർ കാസറഗോഡ് സ്വദേശി ബലരാജനിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുളള ഡീലക്സ് ബസിലെ ഡ്രൈവറാണ് ബലരാജ്.

തലശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് സര്‍വീസ് ആരംഭിക്കുന്നതിനായി ബസ് കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലെത്തിച്ചപ്പോഴാണ് പോലീസ് പിടികൂടിയത്. ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടെ ബസ് ഒരു കാറിൽ ഇടിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പരിശോധനയിൽ ഡ്രൈവര്‍ ബലരാജ് മദ്യപിച്ചെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്.
<BR>
TAGS : ARRESTED
SUMMARY: Driver of KSRTC deluxe bus arrested for driving under the influence of alcohol

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *