മംഗളൂരു ബണ്ട്വാളിൽ ഡ്രൈവറുടെ കൊലപാതകം: 15 പേർക്കെതിരേ കേസ്

മംഗളൂരു ബണ്ട്വാളിൽ ഡ്രൈവറുടെ കൊലപാതകം: 15 പേർക്കെതിരേ കേസ്

ബെംഗളൂരു: മംഗളൂരു ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറായ ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൽ റഹീമിനെ (32) വെട്ടിക്കൊന്ന സംഭവത്തിൽ 15 പേർക്കെതിരേ കേസെടുത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കലന്ദർ ഷാഫിയുടെ മൊഴിയെത്തുടർന്നാണ് സുമിത്ത് ആചാര്യ, ദീപക് തുടങ്ങി 15 പേർക്കെതിരെ ബണ്ട്വാൾ റൂറൽ പോലീസ് കേസെടുത്തത്.

ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബണ്ട്വാൾ ഇരക്കൊടിയിലായിരുന്നു സംഭവം.   ബൈക്കിലെത്തിയ സംഘമാണ് റഹീമിനെ വെട്ടിക്കൊന്നത്. ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകമാണ് മം​ഗളൂരു മേഖലയിൽ നടക്കുന്നത്. ബജ്‌റംഗ്‌ദൾ പ്രവർത്തകനും ക്രിമിനൽ കേസുകളിൽ പ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട് ഒരുമാസം തികയുന്നതിനിടെയാണ് മംഗളൂരുവിനെ നടുക്കി മറ്റൊരു കൊലപാതകം നടന്നത്. ക്രിക്കറ്റ് കളിക്കിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ആക്രമണത്തിനിരയായ മലയാളി യുവാവും അടുത്തിടെ മം​ഗളൂരുവിൽ കൊല്ലപ്പെട്ടിരുന്നു സുരക്ഷാകാര്യങ്ങൾ മുൻനിർത്തി ദക്ഷിണ കന്നഡ ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
<BR>
TAGS : BANTWAL MURDER | MANGALURU
SUMMARY : Driver’s murder in Mangaluru’s Bantwal: Case filed against 15 people

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *