ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ. നേരത്തെയും ഇതേ ആവശ്യവുമായി യൂണിയൻ ഭാരവാഹികൾ സർക്കാരിനെ സമീപിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇതേ ആവശ്യം ഉന്നയിച്ച് യൂണിയൻ വീണ്ടും രംഗത്തെത്തിയത്.

സ്‌പെയർ പാർട്‌സ് വിലയും, ഇന്ധന നിരക്കും വർധിച്ചിട്ടുണ്ടെന്നും തങ്ങളുടെ ഉപജീവന മാർഗം നിലനിർത്താൻ നിരക്ക് വർധിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. കിലോമീറ്ററിന് 15 രൂപയിൽ നിന്ന് 20 രൂപയായി ഉയർത്തണമെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ അംഗങ്ങൾ ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢിയോട് ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഓട്ടോ നിരക്ക് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ നേതാവ് മഞ്ജുനാഥ് പറഞ്ഞു.

റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ, ഇൻചാർജ്, ഡെപ്യൂട്ടി കമ്മീഷണർ എന്നിവർ അഭ്യർത്ഥന അവലോകനം ചെയ്യും, ഗതാഗത വകുപ്പ്, തൂക്കം-അളവ് വകുപ്പ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്) എന്നിവർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയതായി യൂണിയൻ നേതാവ് മഞ്ജുനാഥ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഗതാഗത മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS: BENGALURU | PRICE HIKE
SUMMARY: Auto drivers’ unions seek Rs 15-20 hike in fare per km in city

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *