താജ്മഹലിന്റെ സുരക്ഷകൂട്ടാന്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം

താജ്മഹലിന്റെ സുരക്ഷകൂട്ടാന്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം

താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം. നിലവില്‍ സിഐഎസ്‌എഫും ഉത്തര്‍പ്രദേശ് പോലീസും ചേര്‍ന്നാണ് സുരക്ഷയൊരുക്കുന്നത്. വ്യോമാക്രമണ ഭീഷണി പരിഗണിച്ച്‌ സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

താജ്മഹലിന്റെ 7-8 കിലോമീറ്റര്‍ ചുറ്റളവിലാണ് സംവിധാനമുണ്ടാകുക. തുടക്കത്തില്‍ പ്രധാന താഴികക്കുടത്തില്‍ നിന്ന് 200 മീറ്റര്‍ ചുറ്റളവിലാണ് ഡ്രോണ്‍ പ്രതിരോധം നടപ്പാക്കുകയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ സയ്യിദ് അരിബ് അഹമ്മദ് പറഞ്ഞു. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ പോലീസുകാര്‍ക്ക് പരിശീലനം നല്‍കും. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടുന്നത്.

TAGS : TAJ MAHAL
SUMMARY : Drone defense system to enhance security of Taj Mahal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *