ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോണ്‍ പറത്തി; കൊറിയൻ വ്ളോഗര്‍ക്കായി അന്വേഷണം

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോണ്‍ പറത്തി; കൊറിയൻ വ്ളോഗര്‍ക്കായി അന്വേഷണം

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തിയെന്ന് സംശയിക്കുന്ന കൊറിയൻ വ്ളോഗർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കൊറിയൻ വ്ളോഗറുടെ വിശദാംശങ്ങള്‍ തേടി ഫോർട്ട് പൊലീസ് എമിഗ്രേഷൻ വിഭാഗത്തിന് കത്തയച്ചു. പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം രണ്ടു ദിവസം യുവതി എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ പത്താം തീയതിയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയത് പോലീസിൻറെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്നാണ് വ്ളോഗർക്കായി തിരിച്ചല്‍ തുടങ്ങിയത്. ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നതില്‍ വിലക്കുണ്ട്. ഉത്സവ സമയത്താണ് വിലക്ക് ലംഘിച്ച്‌ യുവതി ഡ്രോണ്‍ പറത്തിയത്. എന്നാല്‍ യുവതി ഇന്ത്യയില്‍ തന്നെയുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം.

TAGS : SRIPADMANABHA SWAMY TEMPLE
SUMMARY : Drone flown near Sree Padmanabha Swamy temple; Korean vlogger under investigation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *