ലഹരി വില്‍പ്പന; സ്പാ കേന്ദ്രങ്ങളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

ലഹരി വില്‍പ്പന; സ്പാ കേന്ദ്രങ്ങളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌പാ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി പോലീസ്. അനധികൃത സ്ഥാപനങ്ങളില്‍ ലഹരി വില്‍പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. നഗരത്തിലെ വിവിധ മസാജ് പാർലറുകളും സ്‌പാ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ ആഴ്ച കഴക്കൂട്ടത്തെ സ്‌പാ കേന്ദ്രത്തില്‍ നിന്ന് എംഡിഎംഎയുമായി ജീവനക്കാരിയെ പിടികൂടിയിരുന്നു. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സ്‌പാ കേന്ദ്രങ്ങളില്‍ ലഹരി വില്‍പന നടക്കുന്നുണ്ടെന്ന് യുവതി അന്ന് മൊഴി നല്‍കിയിരുന്നു. നേരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലും മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലും പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു.

TAGS : LATEST NEWS
SUMMARY : Drug sales; Police conduct lightning raids at spa centers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *