മദ്യലഹരിയില്‍ വാഹനാപകടം; പരസ്യമായി മാപ്പുചോദിച്ച്‌ നടൻ ബൈജു

മദ്യലഹരിയില്‍ വാഹനാപകടം; പരസ്യമായി മാപ്പുചോദിച്ച്‌ നടൻ ബൈജു

തിരുവനന്തപുരം: മദ്യപിച്ച്‌ അമിത വേഗത്തില്‍ കാർ ഓടിച്ച്‌ അപകടം ഉണ്ടാക്കിയ സംഭവത്തില്‍ സിനിമ നടന്‍ ബൈജു ക്ഷമ ചോദിച്ചു. നിയമങ്ങള്‍ അനുസരിക്കാൻ താനും ബാധ്യസ്ഥനാണ്. അപകടത്തില്‍പെട്ടയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി തിരികെ കാർ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

മദ്യപിച്ചു വാഹനമോടിച്ചുവെന്നത് തെറ്റായ ആരോപണമാണ് എന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ച്‌ കൊണ്ട് പറഞ്ഞു. വാഹനത്തിന് 65 കിലോമീറ്റർ സ്പീഡിലായിരുന്നു വന്നിരുന്നത്. വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോള്‍ ടയർ പഞ്ചറായി. തിരിക്കാൻ നോക്കിയപ്പോള്‍ വാഹനം തിരിഞ്ഞില്ല. ഇതാണ് അപകടത്തിനിടയാക്കിയത്. അപകടമുണ്ടായപ്പോള്‍ തന്നെ ബൈക്കുകാരനെ ആശുപത്രിയില്‍ പോകേണ്ടതുണ്ടോ എന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ബൈക്കുകാരൻ പോകണ്ട എന്ന് പറഞ്ഞുവെന്ന് ബൈജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വിശദീകരിക്കുന്നു. ഇവിടത്തെ എല്ലാ നിയമങ്ങളും പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ബൈജു പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച്‌ ബൈജു ഓടിച്ച കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തില്‍ നടനെതിരെ പോലീസ് കേസെടുത്തിരുന്നു.

TAGS : ACTOR BAIJU | APOLOGIZED
SUMMARY : Drunk driving accident; Actor Baiju publicly apologized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *