മദ്യപിച്ചെത്തിയ യാത്രക്കാർ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു

മദ്യപിച്ചെത്തിയ യാത്രക്കാർ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു

ബെംഗളൂരു: മദ്യപിച്ചെത്തിയ യാത്രക്കാർ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു. ഞായറാഴ്ച രാത്രി കടുഗോഡി ട്രീ പാർക്ക് മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നാല് യുവാക്കളാണ് സ്റ്റേഷനിൽ അതിക്രമം കാട്ടിയത്.

മദ്യപിച്ചെത്തിയതിനാൽ ഇവർക്ക് സ്റ്റേഷനിലേക്കുള്ള പ്രവേശനം മെട്രോ ജീവനക്കാർ തടഞ്ഞിരുന്നു. ഇതോടെ സ്റ്റേഷനിലുണ്ടായിരുന്ന അസിസ്റ്റൻ്റ് സെക്യൂരിറ്റി ഓഫീസറെ ആക്രമിക്കുകയും വനിതാ സെക്യൂരിറ്റി ഗാർഡുകൾക്കും ടിക്കറ്റിംഗ് സ്റ്റാഫ് അംഗത്തിനും നേരെ ഇവർ അശ്ലീല ഭാഷ ഉപയോഗിക്കുകയുമായിരുന്നു.

മറ്റ്‌ യാത്രക്കാർ ഇടപെട്ടതോടെ മൂന്ന് പേർ ഓടിരക്ഷപ്പെട്ടെങ്കിലും ഇവരിൽ ഒരാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചതായി ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ മഹേശ്വര റാവു പറഞ്ഞു. സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS: BENGALURU | NAMMA METRO
SUMMARY: Drunken youth assaults metro employees in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *