ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ; ആശംസയുമായി ശ്രീലങ്കന്‍ എയര്‍ലൈന്‍

ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ; ആശംസയുമായി ശ്രീലങ്കന്‍ എയര്‍ലൈന്‍

മലയാളത്തിന്‍റെ യുവ സൂപ്പര്‍ താരം ദുൽഖർ സൽമാന് ഇന്ന് നാൽപതാം പിറന്നാൾ. ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും ആശംസകൾക്കൊപ്പം താരത്തിന് ആശംസ നേര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍ രംഗത്ത് എത്തി.‘ നിങ്ങൾ ചെന്നൈയിൽ നിന്ന് കൊളംബോ വഴി മാലിദ്വീപിലേക്ക് പറക്കുമ്പോൾ നിങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് ശ്രീലങ്കൻ എയർലൈൻ കുറിച്ചിരിക്കുന്നത്. ദുല്‍ഖറിനൊപ്പം ഭാര്യയും മകള്‍ മറിയമും ഉണ്ട്.  മകളെ മടിയില്‍ ഇരുത്തി ദുല്‍ഖര്‍ കേക്ക് മുറിക്കുന്നതും ചിത്രത്തിലുണ്ട്. നിലവില്‍ താരം കുടുംബത്തിനൊപ്പം യാത്രയിലാണ്.

നാൽപതോളം ചിത്രങ്ങളുമായി അഭിനയജീവിതത്തിൽ വ്യാഴവട്ടം പൂർത്തിയാക്കിയ ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്‌കറിന്‍റെ ടൈറ്റിൽ ട്രാക്ക് ഇന്ന് പുറത്തുവരും. സിനിമയിൽ അരങ്ങേറി 12 വർഷങ്ങൾ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ഡിക്യു ഇതിനകം തന്നെ സിനിമ മേഖലയിൽ തന്റേതായ ശൈലി കൊണ്ടും, ഒരുപിടി നല്ല ചിത്രങ്ങളാലും തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്തിട്ടുണ്ട്.
<BR>
TAGS : DULQUER SALMAAN
SUMMARY : Dulquer Salmaan’s birthday today.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *