‘ഒരിക്കലും പറയാത്ത വലിയ പ്രണയം’; ഉമ്മയ്ക്കും ഉപ്പായ്ക്കും വിവാഹ വാര്‍ഷിക ആശംസയുമായി ദുല്‍ഖര്‍

‘ഒരിക്കലും പറയാത്ത വലിയ പ്രണയം’; ഉമ്മയ്ക്കും ഉപ്പായ്ക്കും വിവാഹ വാര്‍ഷിക ആശംസയുമായി ദുല്‍ഖര്‍

നടന്‍ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 46-ാം വിവാഹ വാര്‍ഷികം. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനാണ് ആശംസകള്‍ നേർന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ‘നിങ്ങള്‍ക്ക് സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു’ എന്ന് കുറിച്ച നടൻ ഇരുവരോടുമുള്ള സ്നേഹത്തെക്കുറിച്ചും ഇൻസ്റ്റയില്‍ കുറിച്ചു.

ഏറ്റവും മനോഹരമായ ദമ്പതികള്‍, ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ എന്നീ ഹാഷ് ടാഗുകളോടെയാണ് ദുല്‍ഖർ ചിത്രം പങ്കുവച്ചത്. 1979-മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. 1982-ല്‍ ഇരുവര്‍ക്കും മകള്‍ ജനിച്ചു. സുറുമി എന്നാണ് മകളുടെ പേര്. 1986-ല്‍ മകന്‍ ദുല്‍ഖറിനേയും ഇരുവരും വരവേറ്റു.

മെയ് മാസത്തിലെ മൂന്ന് ദിവസങ്ങള്‍ ജീവിതത്തില്‍ വളരെ സ്പെഷ്യല്‍ ആണെന്ന് ദുല്‍ഖർ നേരത്തെ പറഞ്ഞിരുന്നു. മെയ് നാലിനാണ് സുല്‍ഫത്തിന്റെ പിറന്നാള്‍. മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ പിറന്നാള്‍. തൊട്ടടുത്ത മെയ് ആറിന് മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാർഷികവും.

TAGS : MAMMUTTY
SUMMARY : ‘A great love that has never been told’; Dulquer wishes his mother and father

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *