തൃശ്ശൂരില്‍ നാടകോത്സവത്തിനിടെ സുഹൃത്ത് പിടിച്ചു തള്ളിയ കായികാധ്യാപകന്‍ വീണുമരിച്ചു

തൃശ്ശൂരില്‍ നാടകോത്സവത്തിനിടെ സുഹൃത്ത് പിടിച്ചു തള്ളിയ കായികാധ്യാപകന്‍ വീണുമരിച്ചു

തൃശൂര്‍: നാടകോത്സവത്തിനിടെ സുഹൃത്ത് പിടിച്ച് തള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണ മരിച്ചു. തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിലാണ്(50) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ തൃശൂര്‍ റീജണല്‍ തിയറ്ററിന് മുന്നിലാണ് സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

റീജണല്‍ തിയേറ്ററിന് സമീപത്തെ ബാറിലെത്തി ഇന്നലെ രാത്രി അധ്യാപകനും സുഹൃത്തും മദ്യപിച്ചിരുന്നു. പിന്നീട് ഇവര്‍ റീജണല്‍ തിയറ്ററില്‍ വച്ച് നടക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവലിനെത്തുകയും അവിടെ വച്ച് പരസ്പരം തര്‍ക്കിക്കുകയുമായിരുന്നു. ഇതിനിടെ അനിലിനെ സുഹൃത്ത് രാജരാജന്‍ പിടിച്ചു തള്ളി. മുഖമടിച്ചാണ് അധ്യാപകന്‍ വീണത്. തുടര്‍ന്ന് അനിലിനെ തൊട്ടടുത്തുള്ള അശ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീഴ്ച മാത്രമാണോ മരണത്തിന് വഴിവച്ചതെന്നും ഹൃദയസ്തംഭനം സംഭവിച്ചോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ അനിലിന്റെ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.
<br>
TAGS:  THRISSUR NEWS | DEATH
SUMMARY : During a drama festival in Thrissur, a sports teacher fell to his death after being pushed by his friend

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *