പട്ടാമ്പി നേര്‍ച്ചക്കിടെ ആന വിരണ്ടോടി; മധ്യ വയസ്കന്റെ കാലില്‍ കമ്പി തുളഞ്ഞു കയറി

പട്ടാമ്പി നേര്‍ച്ചക്കിടെ ആന വിരണ്ടോടി; മധ്യ വയസ്കന്റെ കാലില്‍ കമ്പി തുളഞ്ഞു കയറി

പാലക്കാട്‌: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി. നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയിലാണ് ആന വിരണ്ടോടിയത്. പേരുർ ശിവൻ എന്ന ആനയാണ് വിരണ്ടോടിയത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ചൂരക്കോട് ഭാഗത്ത് നിന്നും വന്ന ആഘോഷക്കമ്മിറ്റിയുടെ ആനയിടഞ്ഞത്.

പാപ്പാൻമാർ ആനയെ ഉടൻ നിയന്ത്രണവിധേയമാക്കിയതിനാല്‍ വൻ ദുരന്തം ഒഴിവായി. പട്ടാമ്പി പഴയ കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ പരിസരത്ത് നിന്നും റെയില്‍വേ സ്റ്റേഷന്‍ വരെ ഓടിയ ആനയെ പാപ്പാൻമാർ തളയ്ക്കുകയായിരുന്നു. ആനപ്പുറത്ത് മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി താഴെയിറക്കി.

ആന ഓടിവരുന്നത് കണ്ടതോടെ ജനക്കൂട്ടം ഭീതിയോടെ ഓടുകയും നിരവധി പേർ തിക്കിലും തിരക്കിലും പെട്ടു താഴെ വീഴുകയും ചെയ്തു. അതിനിടെ, പട്ടാമ്പി ഗവ.യുപി. സ്‌കൂളിന്റെ ഗേറ്റ് എടുത്തു ചാടുന്നതിനിടെ കാല്‍ കുടുങ്ങി ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളെ പട്ടാമ്പി അഗ്നിശമനസേനാ വിഭാഗമെത്തി രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : During the Pattambi fest, the elephant roared; The middle-aged man’s leg was pierced by the wire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *