പരാതി നൽകാനെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഡിവൈഎസ്പി അറസ്റ്റിൽ

പരാതി നൽകാനെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഡിവൈഎസ്പി അറസ്റ്റിൽ

ബെംഗളൂരു: പരാതി നൽകിയ യുവതിക്കെതിരെ പോലീസ് സ്റ്റേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ ഡിവൈഎസ്പി അറസ്റ്റിൽ. തുമകുരു മധുഗിരി സബ് ഡിവിഷനിലെ ഡിവൈഎസ്പി രാമചന്ദ്രപ്പയാണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു.

ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ യുവതിക്കെതിരെ രാമചന്ദ്രപ്പ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ സസ്‌പെൻഡ് ചെയ്തുകൊണ്ട് കർണാടക ഡയറക്ടർ ജനറൽ ഓഫ് പോലീസ് അലോക് മോഹൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎസ്പി രാമചന്ദ്രപ്പയെ പോലീസ് അറസ്റ്റ് ചെയ്തത്.

പാവഗഡ സ്വദേശിനിയായ യുവതിയാണ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. കാര്യം അന്വേഷിക്കാൻ യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ രാമചന്ദ്രപ്പ അവരെ തന്റെ ഓഫീസിലെ ടോയ്‌ലറ്റിനു സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: Senior Karnataka Cop Allegedly Sexually Assaults Complainant In His Office, Arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *