യുവ സംരംഭകയുടെ മരണം; ആത്മഹത്യ കുറിപ്പിൽ ഡിവൈഎസ്പിയുടെ പേര് പരാമർശിച്ചതായി റിപ്പോർട്ട്‌

യുവ സംരംഭകയുടെ മരണം; ആത്മഹത്യ കുറിപ്പിൽ ഡിവൈഎസ്പിയുടെ പേര് പരാമർശിച്ചതായി റിപ്പോർട്ട്‌

ബെംഗളൂരു: യുവ സംരംഭകയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. അഭിഭാഷകയും യുവസംരംഭകയുമായ ജീവയുടെ ആത്മഹത്യ കുറിപ്പിൽ ഡിവൈഎസ്പി കനക ലക്ഷ്മിയുടെ പേര് പരാമർശിച്ചതായി സിറ്റി പോലീസ് വ്യക്തമാക്കി. കനകലക്ഷ്മി തന്നോട് മോശമായി പെരുമാരിയെന്ന് ജീവ ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിരുന്നു.

കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് മുപ്പത്തിമൂന്നുകാരിയായ ജീവ ജീവനൊടുക്കിയത്. സംഭവത്തിന് പിന്നിൽ സിഐഡി ഉദ്യോഗസ്ഥയുടെ മോശം പെരുമാറ്റമാണെന്ന് ജീവയുടെ സഹോദരി എസ്. സംഗീത പരാതിപ്പെട്ടിരുന്നു.

ജീവയോടു വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സിഐഡി ഉദ്യോഗസ്ഥ 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്നും പരാതിയിലുണ്ട്.  സംഗീത നൽകിയ പരാതിയിൽ സിഐഡി ഡപ്യൂട്ടി എസ്.പി. കനകലക്ഷ്മിക്കെതിരെ ബനാശങ്കരി പോലീസ് സ്റ്റേഷനിൽ കേസെടുത്തു.

നവംബർ 14നാണ് ജീവയെ ചോദ്യം ചെയ്യാൻ പാലസ് റോഡിലെ സിഐഡി ആസ്ഥാനത്തേക്ക് വിളിപ്പിച്ചത്. എന്നാൽ നവംബർ 14നും 23നും ഇടയിൽ വിഡിയോ കോൺഫറൻസ് വഴി ജീവയെ ചോദ്യം ചെയ്യാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഉൾവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് അന്ന് ഡിഎസ്പി ജീവയുടെ വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചു. പിന്നീട് പീനിയയിലെ തടിക്കടയിൽ ജീവയുമായി പോയി പരിശോധന നടത്തി. ഇവിടെവച്ച് എല്ലാവരുടെയും മുന്നിലും ജീവയെ അപമാനിച്ചതായി സഹോദരി ആരോപിച്ചിരുന്നു. സംഭവത്തിൽ കനകലക്ഷ്മിക്കെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: KARNATAKA | DEATH LETTER
SUMMARY: DYSP name mentioned in death note of women advct

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *