ഇ – ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിലും ലഭ്യമാകും

ഇ – ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിലും ലഭ്യമാകും

ബെംഗളൂരു: ഇ -ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് ബിബിഎംപി അറിയിച്ചു. അപേക്ഷകർ വസ്തു നികുതി രസീത് അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത രേഖ, ആധാർ കാർഡുകൾ, ബെസ്‌കോം, ബിഡബ്ല്യൂഎസ്എസ്ബി ബില്ലുകൾ, ബിൽഡിംഗ് പ്ലാൻ അംഗീകാരം, ഡിസി കൺവേർഷൻ സർട്ടിഫിക്കറ്റ്, ബിഡിഎ, കെഎച്ച്ബി ഉൾപ്പെടെ ഏതെങ്കിലും സർക്കാർ അതോറിറ്റിയിൽ നിന്നുള്ള അലോട്ട്‌മെൻ്റ് ലെറ്റർ എന്നിവയുമായി ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിൽ എത്തി ഇ-ഖാത്തകൾക്ക് അപേക്ഷിക്കാം.

കോപികളുടെ സ്‌കാൻ ചെയ്‌ത പേജിന് 5 രൂപ അധികമായും സർവീസ് ചാർജായി 45 രൂപയും ഈടാക്കുന്നതാണ്. ഇ-ഖാത്തകൾ തയ്യാറായാൽ വീണ്ടും 125 രൂപ കൂടി ഓൺലൈൻ ആയി അടക്കണമെന്നും ബിബിഎംപി അറിയിച്ചു.

TAGS: BENGALURU | BBMP
SUMMARY: E- khathas can now be obtained at banglore one centres

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *